Skip to content

ദൈവം ഒരു ശാസ്ത്രീയമായ സാധ്യത – കാലാകാലങ്ങളായുള്ള ദൈവവിശ്വാസം

“ശാസ്ത്രം ദൈവമില്ല എന്ന് തെളിയിക്കുന്നു” എന്ന പൊതുവായ തോന്നലിനു കാരണം സാങ്കേതികവും ശാസ്ത്രീയവുമായ വികസനങ്ങളാണ്. കുറച്ചുംകൂടി ശ്രദ്ധിച്ചുകഴിഞ്ഞാല്‍ ദൈവം ഒരു സത്യമല്ലേ എന്ന് ചോദിക്കാന്‍ നാം നിര്‍ബന്ധിതരാകും.

ദൈവം എന്ന തത്വം

ശാസ്ത്രം ഇപ്പോള്‍ പറയുന്നത്, അല്ലെങ്കില്‍ സ്ഥാപിച്ചെടുക്കുന്നത്, ദൈവം മനുഷ്യന്റെ സൃഷ്ടിയാണെന്നാണ്. പ്രാചീന കാലഘട്ടങ്ങളില്‍ തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ചു വളരെ കുറച്ചുമാത്രം അറിവുണ്ടായിരുന്ന മനുഷ്യര്‍ തങ്ങളേക്കാള്‍ മഹത്വമുള്ളതായി തോന്നിയ ശക്തികളെയും വസ്തുക്കളെയും ആരാധിക്കാന്‍ തുടങ്ങി – ഇതാണ് ഇന്ന് ലോകത്തിലുള്ള മിക്ക മതങ്ങളുടെയും തുടക്കത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ശാസ്ത്രത്തിനു പറയാനുള്ളത്. ചില മതങ്ങളുടെ കാര്യത്തില്‍ ശാസ്ത്രം പറയുന്നത് ശരിതന്നെയാണ്. പ്രാചീന മനുഷ്യര്‍ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നിഖൂഢമായ മറ്റു വസ്തുക്കളെയും വളരെ ശക്തിയുള്ളതായി കരുതി. ഈ വസ്തുത പല മതങ്ങളിലും നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. എന്നാലും ഈ വിഷയത്തിലും ഉള്‍പ്പെടുത്താനാവാത്ത മതങ്ങളെയും നമുക്ക് കാണാനാവും.

ചില മനുഷ്യര്‍ പ്രത്യേക കഴിവുകളും ശക്തികളുമുള്ള മറ്റു മനുഷ്യരെ ആരാധിച്ചു. ബുദ്ധന്‍ അങ്ങനെയുള്ളൊരു ഉദാഹരണമാണ് (ബുദ്ധന്‍ ശരിക്കുമൊരു മതത്തിനു തുടക്കമിട്ടോ? ബുദ്ധന്‍ അസാധാരണമായ ക്ഷമാശക്തി ആവശ്യമുള്ള ബഹുമാനാര്‍ത്ഥമായ ഒരു ജീവിതശൈലിക്ക് തുടക്കമിട്ടെന്നാണ് എനിക്ക് മനസ്സിലായത്‌). മറ്റു ചില മതങ്ങള്‍ക്ക് യുക്തയുക്തമല്ലെന്നും അസംബന്ധമാണെന്നും ആര്‍ക്കും തോന്നാവുന്ന രീതിയിലുള്ള വിചിത്രമായ കഥാപാത്രങ്ങളും കഥകളുമുണ്ട്. ചില മതങ്ങള്‍ പ്രത്യേക സ്ഥലങ്ങളിലെ സംസ്കാരവുമായി ചേര്‍ന്നുപോകുന്നതായിരിക്കും. അങ്ങനെയുള്ളവ മറ്റു സ്ഥലങ്ങളില്‍ അര്‍ത്ഥമില്ലാത്തതായി മാറും. ദൈവങ്ങള്‍ തമ്മില്‍ വഴക്കുകൂടുന്ന ചില മതങ്ങളുമുണ്ട്.

ദൈവശാസ്ത്രം (ഇംഗ്ലീഷില്‍ “തിയോളജി”) എന്ന പ്രത്യേക പഠനശാഖ യഥാര്‍ത്ഥ ജീവിതത്തില്‍ വിശ്വാസത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുവാനും അവ കണ്ടുപിടിക്കുവാനും വേണ്ടിയുള്ളതാണ്. പക്ഷെ ഇവിടെ ഞാന്‍ ദൈവശാസ്ത്രത്തെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല. ആ വിഷയം മാറ്റിവെച്ചുകൊണ്ട് നമുക്ക് ഏറ്റവും അനുയോജ്യമായ ഒരു ദൈവത്തെക്കുറിച്ചു ചിന്തിക്കാം. അതുപോലൊരു ദൈവം എങ്ങനെയായിരിക്കും?

ദൈവത്തെ ഈ നൂറ്റാണ്ടില്‍ നാം എങ്ങനെ നോക്കിക്കാണുന്നു

യുക്തിപരമായ ചിന്തകളെയും നിര്‍ബന്ധമായ ചില തത്വങ്ങളെയും ആധാരമാക്കി ഓരോ മനുഷ്യനും വ്യത്യസ്തമായ ഒരു അനുയോജ്യമായ ദൈവത്തെക്കുറിച്ചു ബോധ്യമുണ്ടാവും. അതുകൊണ്ടാണ് ഇന്ന് പലരും അവരവരുടെ മതങ്ങളില്‍നിന്നും വ്യതിചലിച്ച് യുക്തിവാദികളായി മാറുന്നത്. പക്ഷെ അവരും ശരിയായ വഴിയിലൂടെയല്ല നടക്കുന്നത്.വികസനത്തിന്റെയും സാങ്കേതികവിദ്യകളുടെയും ഈ ലോകത്തില്‍, വിശ്വാസം എന്നത് ആവശ്യകത എന്നതിനേക്കാള്‍ ഒരു ആഡംബരമായി മാറിക്കഴിഞ്ഞു. ഒരു സൃഷ്ടാവില്‍ എന്നതിനേക്കാള്‍ ഇന്ന് പല യുവാക്കളും ശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. കാലാകാലങ്ങളായി മനുഷ്യന്റെ ഉള്ളില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടായിരിക്കുന്നു : ശാസ്ത്രം ദൈവമില്ലെന്ന് തെളിയിക്കുന്നു എന്ന്. ഇന്നത്തെ ഈ ആധുനിക ലോകത്തില്‍ ശാസ്ത്രത്തെക്കുറിച്ചു വളരെ കുറച്ചുമാത്രം അറിവുള്ളവര്‍ പോലും ശാസ്ത്രം ദൈവത്തിനു എതിരാണെന്ന് വിശ്വസിക്കുന്നു. പക്ഷെ അവര്‍ക്കും അങ്ങനെ ചെയ്യാന്‍ നല്ലൊരു കാരണമില്ല. ചിലര്‍ ദൈവത്തെ യുക്തിപരമല്ലാത്തതായി കാണുന്നു. മറ്റു ചിലര്‍ മറ്റുള്ളവര്‍ ശാസ്ത്രത്തെക്കുറിച്ചു അവര്‍ക്ക് പറഞ്ഞുകൊടുത്തത് അപ്പാടെ വിശ്വസിക്കുന്നു. മറ്റു ചിലര്‍ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ ഒരു ദുരനുഭവത്തിന് ദൈവത്തെ പഴിക്കുകയും ദൈവത്തില്‍ വിശ്വസിക്കുന്നത് നിര്‍ത്തുകയും ചെയ്യും. അവരുടെ ജീവിതത്തിലെ ദുരനുഭവങ്ങള്‍ക്കു ദൈവമാണ് ഉത്തരവാദി എന്നവര്‍ വിശ്വസിക്കുന്നു.

ശാസ്ത്രത്തിനുള്ള പങ്ക്

ശാസ്ത്രം ദൈവമില്ല എന്ന് ശരിക്കും തെളിയിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ എപ്പോഴെങ്കിലും ഒരു ശാസ്ത്രഞ്ജനോടോ യുക്തിവാദിയോടോ അവര്‍ ദൈവത്തില്‍ വിശ്വസിക്കാതിരിക്കുന്നതിനു ശാസ്ത്രീയമായ എന്തെങ്കിലും തെളിവുണ്ടോ എന്ന് ചോദിച്ചിട്ടുണ്ടോ? നിങ്ങള്‍ ഇതുവരെ അങ്ങനെ ചോദിച്ചിട്ടില്ലെങ്കില്‍ ശാസ്ത്രം ദൈവമില്ല എന്ന് തെളിയിക്കുന്നു എന്ന് പറയാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. ഈ സന്ദര്‍ഭത്തിലെ പ്രശ്നം, ശാസ്ത്രം ഇതുവരെ ദൈവത്തെ ഒരു സാധ്യതയായി കരുതിയിട്ടില്ല എന്നതാണ്. നിത്യജീവിതത്തിലെ ഒരു ആവശ്യകതയായി ശാസ്ത്രം മാറിയപ്പോള്‍ മനുഷ്യര്‍ സൃഷ്ടാവിനെ കാര്യമാക്കാതെയായി. സൃഷ്ടാവില്‍ വിശ്വസിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന്‍ അവര്‍ കരുതി.

ഈ ലോകത്തില്‍ ഒരുപാട് പേരും ദൈവത്തില്‍ വിശ്വസിക്കാതിരിക്കുന്നത് യാതൊരു കാരണവുമില്ലാതെയാണ്. അവര്‍ വിശ്വസിക്കാതിരിക്കുന്നത്, ശാസ്ത്രഞ്ജരും മറ്റും അവരോടു അങ്ങനെ പറഞ്ഞുകൊടുത്തതുകൊണ്ടാണ്. അവര്‍ക്ക് ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധമില്ല. അതുകൊണ്ടാണ് ദൈവം യാഥാര്‍ത്ഥ്യമല്ല എന്നവര്‍ വിശ്വസിക്കുന്നത്.നിങ്ങള്‍ ഒരുപക്ഷെ ഒരുപാട് ശാസ്ത്രജ്ഞരെയും, ഗവേഷകരേയും കണ്ടിട്ടുണ്ടാവും. പക്ഷെ നിങ്ങള്‍ എപ്പോഴെങ്കിലും ദൈവം സത്യമാണെന്ന് തെളിയിക്കാനായി ഗവേഷണവും പഠനവും നടത്തുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ? അതിനുള്ള സാധ്യത വളരെ കുറവാണ്. നല്ല ഭക്തിയും വിശ്വാസവുമുള്ള ആള്‍ക്കാരെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പിന്നീടെപ്പോഴെങ്കിലും ശാസ്ത്രത്തെക്കുറിച്ചു പഠിക്കാനും ഗവേഷണം ചെയ്യാനും അവര്‍ക്ക് കഴിഞ്ഞാല്‍, അവര്‍ യുക്തിവാദികളോ ഭക്തി കുറഞ്ഞവരോ ആവാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

ഈ വിഷയത്തിനു പിന്നിലെ മന:ശാസ്ത്രം

ദൈവം-പ്രാര്‍ത്ഥന

ഈ വിഷയത്തില്‍ മനുഷ്യരുടെ ചിന്തകളും വികാരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ മന:ശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചത്. നമ്മള്‍ ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ ഈ ലോകം (ഭൂമി) പ്രപഞ്ചത്തിലെ ഒരു പ്രത്യേകവും അതുല്യവുമായ സ്ഥലമാണെന്ന്‍ വിശ്വസിക്കുകയും മനുഷ്യരെ ഒരേയൊരു വസ്തുവായി കാണുകയും ചെയ്യുന്നു. നമ്മള്‍ മനുഷ്യര്‍ക്ക്‌ വികാരങ്ങളും ജീവനുമുണ്ടെന്ന്‍ കാണുകയും, മനുഷ്യര്‍ക്ക് ഭൂമിയില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും വിശ്വസിക്കുകയും ചെയ്യുന്നു. പക്ഷെ ശാസ്ത്രം വരുമ്പോള്‍, ഭൂമിയെയും മനുഷ്യനെയുംകുറിച്ചുള്ള ഈ ചിത്രം പതിയെ മാഞ്ഞുപോകും. ഒരു വ്യക്തി ശാസ്ത്രത്തിലേക്ക് കൂടുതല്‍ അടുക്കുമ്പോള്‍, ഭൂമി പ്രപഞ്ചത്തിലെ ഒരു പ്രത്യേക സ്ഥലമല്ലെന്നും മനുഷ്യര്‍ ഭൂമിയിലെ ജീവജാലങ്ങളില്‍ പ്രത്യേകരല്ലെന്നും ശാസ്ത്രം അവനു പഠിപ്പിച്ചുകൊടുക്കുന്നു. ഒടുവില്‍, വികാരങ്ങളെല്ലാംതന്നെ മനുഷ്യശരീരത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും പഠിപ്പിക്കുന്നു.

ശാസ്ത്രം ദൈവമില്ലെന്നു തെളിയിക്കുന്നില്ല. പക്ഷെ അപ്പോഴും നമുക്കൊരു പ്രശ്നമുണ്ട്. യാഥാര്‍ത്ഥ്യമല്ല ആ പ്രശ്നത്തിനു കാരണം. ശാസ്ത്രം യാഥാര്‍ത്ഥ്യത്തെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് പ്രശ്നം.

ശാസ്ത്രത്തിനു മനസ്സിലാകാത്തതും വിശദീകരിക്കാന്‍ പറ്റാത്തതുമായ ഒരുപാട് കാര്യങ്ങള്‍ ഇപ്പോഴുമുണ്ട്. ശാസ്ത്രത്തിനു തെറ്റുപറ്റിയ ഒരുപാട് കാര്യങ്ങളുമുണ്ട്. ശാസ്ത്രമെന്നത് ഒരുപാട് മനുഷ്യര്‍ അവതരിപ്പിച്ച തത്വങ്ങളുടെയും ആശയങ്ങളുടെയും അനുമാനങ്ങളുടെയും ശേഖരമാണെന്ന്‍ നമ്മള്‍ ഓര്‍ക്കണം. അതില്‍ പലതും ശരിയാണോയെന്ന് ശാസ്ത്രജ്ഞര്‍ക്കുപോലും ഉറപ്പില്ലെന്നതാണ് വാസ്തവം.

യുക്തിവാദികള്‍ സാധാരണയായി ദൈവം ഉണ്ടെന്നതിനുള്ള തെളിവിനെക്കുറിച്ചു ചോദിക്കും. അതിനേക്കാളും നല്ല ചോദ്യം ഇതാണ് : യുക്തിവാദികളെ, ദൈവം ഇല്ലെന്നതിനു വ്യക്തമായ എന്തു തെളിവാണ് നിങ്ങളുടെ കൈയ്യിലുള്ളത്? ശാസ്ത്രവും ശാസ്ത്രജ്ഞരും ദൈവത്തെ ഒരു ശാസ്ത്രീയമായ സാധ്യതയായി കരുതിയിട്ടില്ല. അതുതന്നെയാണ് പ്രശ്നം. ദൈവവുമായിട്ടുള്ള ഒരു വ്യക്തിപരമായ അനുഭവത്തിനായി നമുക്ക് ജീവിക്കാം.

യുക്തിവാദികള്‍ സാധാരണയായി ദൈവത്തില്‍ വിശ്വസിക്കാതിരിക്കാനുള്ള കാരണങ്ങള്‍ നിരനിരയായി പറയും. ആ കാരണങ്ങളെക്കാള്‍ ഒരുപക്ഷെ ദൈവത്തില്‍ വിശ്വസിക്കാനുള്ള കാരണങ്ങളാണ് കൂടുതല്‍ എന്നുവേണം പറയാന്‍…….

ദൈവശാസ്ത്രത്തെക്കുറിച്ച് വായിക്കൂ

എന്റെ പുസ്തകം വായിക്കണമെങ്കില്‍ താഴെയുള്ള ബട്ടണില്‍ അമര്‍ത്തുക:

READ eBOOK (INDIA) ₹100

Published inBlogFamilyGodMalayalamPsychologyScienceUniverse

Be First to Comment

    Leave a Reply

    Your email address will not be published. Required fields are marked *